നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു എന്ന് ചോദിച്ച പെണ്‍കുട്ടിക്ക് ഇര്‍ഫാന്‍ പത്താന്റെ കിടിലന്‍ മറുപടി

നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു എന്ന് ചോദിച്ച പെണ്‍കുട്ടിക്ക് ഇര്‍ഫാന്‍ പത്താന്റെ കിടിലന്‍ മറുപടി
Posted by
Story Dated : February 14, 2017

നാഗ്പൂര്‍: നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു എന്ന ചോദ്യത്തിന് ‘എന്റെ രാജ്യമായ ഇന്ത്യയ്ക്കായി കളിക്കുന്നതാണ് അഭിമാനകരം. കൂടുതല്‍ നന്നായി കളിക്കാന്‍ ആ വികാരമാണ് എനിക്കു പ്രചോദനമേകുന്നത് എന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് മതപരമായി ചോദ്യംചെയ്ത പെണ്‍കുട്ടിക്ക് മറുപടി പറഞ്ഞ അനുഭവം പത്താന്‍ പങ്ക് വെച്ചത്.

മാതൃരാജ്യത്തോടുള്ള വികാരം തുളുമ്പിനിന്ന വാക്കുകളിലാണ് പത്താന്‍ പെണ്‍കുട്ടിക്ക് മറുപടി നല്‍കിയത്. പാകിസ്താനിലെ ലാഹോറില്‍ കളിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി ഈ ചോദ്യം ചോദിച്ചത്. നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു എന്ന ചോദ്യത്തിന് ഇര്‍ഫാന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘എന്റെ രാജ്യമായ ഇന്ത്യയ്ക്കായി കളിക്കുന്നതാണ് അഭിമാനകരം. കൂടുതല്‍ നന്നായി കളിക്കാന്‍ ആ വികാരമാണ് എനിക്കു പ്രചോദനമേകുന്നത്.

എന്റെ പ്രയത്‌നത്തില്‍ അഭിമാനമുണ്ടായ നിരവധി സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്’. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2003ല്‍ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി നടക്കുമ്‌ബോള്‍ ടീമിലെത്തിയ താന്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് ടീമിലെ സ്ഥിരം താരമായി മാറിയത്. ക്യാപ്റ്റനായിരുന്ന ഗാംഗുലി അന്ന് തന്നെ ടീമിലെടുത്തതാണ് കളിജീവിതത്തിലെ ഏറ്റവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവം എന്നും പത്താന്‍ പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യയുടെ ബൗളിഗ് ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത ഇര്‍ഫാന്‍ബാലാജി കാലഘട്ടത്തിനു ശേഷം ഇര്‍ഫാന്‍ പത്താന്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലും തിളങ്ങിയിരുന്നു. മുന്നൂറു വിക്കറ്റിലേറെ ഇന്ത്യയ്ക്കായി പിഴുത ഇദ്ദേഹം ആദ്യ ഓവറിലെ ഹാട്രിക് പോലുള്ള റെക്കോര്‍ഡുകള്‍ക്കുമുടമയാണ്.

Comments