ഇവനാണ് ആ തെണ്ടി ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും; അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ച യുവാവിന് എതിരെ നിര്‍മാതാവ് വിജയ് ബാബു

ഇവനാണ് ആ തെണ്ടി ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും;  അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ച യുവാവിന് എതിരെ നിര്‍മാതാവ് വിജയ് ബാബു
Posted by
Story Dated : March 18, 2017

കൊച്ചി: മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. ഇവനാണ് ആ തെണ്ടി നീ നീ ദുബായില്‍ അല്ല, ഏത് ദുനിയാവിലാണെങ്കിലും പൊക്കുമെന്ന് വിജയ് ബാബു തന്റെ എഫ്ബി പേജില്‍ കുറിച്ചു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം.

‘ഇവനാണ് ആ തെണ്ടി. നീ ദുബായില്‍ അല്ല, ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും. ഈ പോര്‍ക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇന്‍ഫോം’യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു. ചിത്രം ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമ പ്രചരിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്.

Comments

error: This Content is already Published.!!