ഏഷ്യയിലെ ഏറ്റവും സെക്‌സിയായ യുവതി: പ്രിയങ്ക ഒന്നാമത്; ദീപികയ്ക്ക് മൂന്നാം സ്ഥാനം മാത്രം

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ യുവതി: പ്രിയങ്ക ഒന്നാമത്; ദീപികയ്ക്ക് മൂന്നാം സ്ഥാനം മാത്രം
Posted by
Story Dated : December 7, 2017

ഏറ്റവും സെക്‌സിയായ ഏഷ്യന്‍ യുവതിയെന്ന പട്ടം ഇനി ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം കൈവിട്ട പട്ടം ഇത്തവണ ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രിയങ്കയ്ക്ക് സ്വന്തമാവുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.

2016 ലെ ജേതാവായിരുന്ന ദീപിക പദുകോണിനെ പിന്തള്ളിയാണ് പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തിയത്. ദീപിക ഇപ്രാവശ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രണ്ടാം സ്ഥാനത്ത് ഹിന്ദി മിനിസ്‌ക്രീന്‍ താരം നിയ ശര്‍മ്മ ഇടം പിടിച്ച് സകലരേയും ഞെട്ടിച്ചിരിക്കുകയാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐയുടെ ഏറ്റവും മികച്ച 50 ഏഷ്യന്‍ വനിതകളുടെ 2017 എഡിഷനിലാണ് പ്രിയങ്ക ഒന്നാമതെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ലണ്ടനില്‍ പ്രഖ്യാപനമുണ്ടായത്.

Comments