പാരീസില്‍ വെടിവെയ്പ്പ്: ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

 പാരീസില്‍ വെടിവെയ്പ്പ്: ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്
Posted by
Story Dated : April 21, 2017

പാരീസ്: മധ്യപാരീസിലെ വെടിവെയ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. പാരീസിലെ ചാമ്പ്‌സ് ഏലീസിലെ വ്യാപാരമേഖലയിലാണ് ആക്രമണമുണ്ടായത്.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പോലീസുകാരനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് വെടിവെയ്പ്ില്‍ ഗുരുതര പരുക്കുമേറ്റു.ആക്രമണം നടത്തിയശേഷം അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രത്യാക്രമണം നടത്തിയ സുരക്ഷാഭടന്മാര്‍ അക്രമിയെ വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Comments