പതിനാറു തവണ ഇരട്ടകളിലായി 32 കുട്ടികള്‍, ഏഴു തവണ മൂന്നു കുട്ടികള്‍ വീതം പിന്നെ ഓരോന്നും: നാല്‍പതു വയസ്സിനിടയ്ക്ക് 69 കുട്ടികള്‍ക്ക് ജന്മം നല്‍കി ചരിത്രമെഴുതിയ യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി

പതിനാറു തവണ ഇരട്ടകളിലായി 32 കുട്ടികള്‍, ഏഴു തവണ മൂന്നു കുട്ടികള്‍ വീതം പിന്നെ ഓരോന്നും:   നാല്‍പതു വയസ്സിനിടയ്ക്ക്  69 കുട്ടികള്‍ക്ക് ജന്മം നല്‍കി ചരിത്രമെഴുതിയ യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി
Posted by
Story Dated : March 4, 2017

റിയാദ്: ശാസ്ത്ര ലോകത്തിനെ പോലും അതിശയിപ്പിച്ച് 69 കുട്ടികള്‍ക്ക് ജന്മം നല്‍കി ചരിത്രമെഴുതിയ ഫലസ്തീനി യുവതി ഒടുവില്‍ മരണത്തിനു കീഴടങ്ങി. വെറും നാല്‍പതു വയസ്സിനിടയ്ക്ക് ഇത്രയും കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ ഇവരുടെ ചരിത്രം ഭര്‍ത്താവാണ് ‘ഗാസ നൗ’ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് യുവതി ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയായത് തികച്ചും അവിശ്വസനീയമായിരിക്കുകയാണ് ശാസ്ത്ര ലോകത്തിനു പോലും.

പതിനാറു തവണ ഇരട്ടകളിലായി 32 കുട്ടികളും ഏഴു തവണ മൂന്നു കുട്ടികള്‍ വീതം 21 കുട്ടികളും നാല് പ്രസവത്തില്‍ നാല് കുട്ടികള്‍ വീതം പതിനാറു കുട്ടികളുമടക്കം മൊത്തം 69 കുട്ടികള്‍ക്കാണ് ഇവര്‍ ഇത്രയും കാലയളവിനുള്ളില്‍ ജന്മം നല്‍കിയത്.

ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രസവം നല്‍കിയ യുവതിയാണ് ഇവരെന്നാണ് ഗാസ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ നേരത്തെയുള്ള ഏറ്റവും അധികം കുട്ടികളുടെ അമ്മയെന്ന ഗിന്നസ് റിക്കോര്‍ഡ് റഷ്യന്‍ സ്വദേശിയായ ഫെഡോര്‍ വാസിയേവ് എന്ന യുവതിയുടെ പേരിലാണ്. ഇവരും 69 കുട്ടികള്‍ക്കാണ് ജന്‍മം നല്‍കിയത്.

Comments

error: This Content is already Published.!!