അണ്ണാ ഡിഎംകെയില്‍ ഒത്തുതീര്‍പ്പായി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ഒ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും

അണ്ണാ ഡിഎംകെയില്‍ ഒത്തുതീര്‍പ്പായി;  പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ഒ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും
Posted by
Story Dated : April 21, 2017

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന എഐഎഡിഎംകെയിലെ സമവായ ചര്‍ച്ചകള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ടുകള്‍. ലയനത്തിന് മുന്നോടിയായി പനീര്‍ശെല്‍വം ക്യാമ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ പളനിസ്വാമി വിഭാഗം തീരുമാനിച്ചു. എടപ്പാളി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുമാണ് ധാരണയായിരിക്കുന്നത്.

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തുക, ശശികല, ടിടിവി ദിനകരന്‍ തുടങ്ങിയ മന്നാര്‍ഗുഡി സംഘത്തെ എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പനീര്‍ശെല്‍വം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ രാവിലെ ചേര്‍ന്ന പളനിസ്വാമി വിഭാഗത്തിന്റെ യോഗത്തില്‍ ധാരണയായി. ശശികലയുടെയും ദിനകരന്റെയും രാജി എഴുതി വാങ്ങും.

പളനിസ്വാമിക്ക് പുറമെ മന്ത്രിമാരായ ഡി ജയകുമാര്‍, എസ് വി ഷണ്‍മുഖം, എസ് പി വേലുമണി, ആര്‍ വൈദ്യലിംഗം, എന്നിവരാണ് പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. പനീര്‍ശെല്‍വം വിഭാഗവുമായുള്ള ലയന ചര്‍ച്ചകള്‍ക്കായി ഏഴംഗ സമിതിയെയും പളനിസ്വാമി വിഭാഗം രൂപീകരിച്ചു. ആര്‍ വൈദ്യലിംഗം എംപിയുടെ നേതൃത്വത്തിലാണ് സമിതി.

Comments

error: This Content is already Published.!!