ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മംഗള്‍യാന്‍ പകര്‍ത്തിയതെന്ന് വിദഗ്ധര്‍

ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മംഗള്‍യാന്‍ പകര്‍ത്തിയതെന്ന് വിദഗ്ധര്‍
Posted by
Story Dated : November 20, 2016

ന്യൂയോര്‍ക്ക്: പുതിയ 2000 രൂപ നോട്ടില്‍ മാത്രമല്ല, നാഷണല്‍ ജോഗ്രഫിക് മാഗസിനിലും ഇന്ത്യയുടെ മംഗള്‍യാനാണ് താരം. മൂന്ന് വര്‍ഷം മുമ്പ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ പകര്‍ത്തിയ ചിത്രമാണ് ഈ ലക്കത്തിലെ മുഖചിത്രം.

ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മംഗള്‍യാന്‍ പകര്‍ത്തിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 50ല്‍ അധികം ചൊവ്വാ ദൗത്യങ്ങള്‍ നടന്നുവെങ്കിലും ഇത്രയും വ്യക്തതയുള്ള ചിത്രങ്ങള്‍ അവയ്‌ക്കൊന്നും പകര്‍ത്താന്‍ സാധിച്ചിട്ടില്ല. അതും 450 കോടി രൂപ എന്ന കുറഞ്ഞ ചിലവില്‍ നടത്തിയ ദൗത്യത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ചിത്രം മംഗള്‍യാണ്‍ സ്വന്തമാക്കിയത്.

2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും പി എസ്എല്‍വി റോക്കറ്റിന്റെ സഹായത്തോടെ മംഗള്‍യാന്‍ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. 2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചത്.

Comments

error: This Content is already Published.!!