മാണിയെ എല്‍ഡിഎഫിലേക്ക് തൈലം പൂശി സ്വീകരിക്കേണ്ട ആവശ്യമില്ല: കാനം രാജേന്ദ്രന്‍

മാണിയെ എല്‍ഡിഎഫിലേക്ക് തൈലം പൂശി സ്വീകരിക്കേണ്ട ആവശ്യമില്ല: കാനം രാജേന്ദ്രന്‍
Posted by
Story Dated : December 7, 2017

ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യം ഇടത് മുന്നണിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം ഈ മാസം 14,15,16 തിയതികളില്‍ നടക്കാനിരിക്കെയാണ് സിപിഐ സെക്രട്ടറി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമ്മേളനത്തില്‍ ഏത് മുന്നണിയോടൊപ്പം നില്‍ക്കണമെന്ന തീരുമാനവും മാണി ഗ്രൂപ്പ് തീരുമാനിക്കുമെന്നും സൂചനകളുണ്ട്.

Comments