നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും തമ്മില്‍ തെറ്റിപ്പിരിഞ്ഞു; പഴയതെല്ലാം മറന്നോ എന്ന് നിവിന്‍ പോളിയോട് ആരാധകര്‍

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും തമ്മില്‍ തെറ്റിപ്പിരിഞ്ഞു;  പഴയതെല്ലാം മറന്നോ എന്ന് നിവിന്‍ പോളിയോട് ആരാധകര്‍
Posted by
Story Dated : January 10, 2017

മലയാള സിനിമയിലെ നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിന് അവസാനമായി എന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ചെറിയ സൗന്ദര്യപ്പിണക്കമല്ലെന്നും വാര്‍ത്തകളുണ്ട്. ഹിറ്റുകള്‍ മാത്രം സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഇവരുടേത്.
രാഷ്ട്രീയത്തിലും സിനിമയിലും സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് ചൊല്ല്. അതുപോലെ നിവിന്‍ വിനീത് കൂട്ടുകെട്ടിന് അവസാനമെന്നാണ് സിനിമാ ലോകത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്ത.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. കൂടെ രാജീവ് രവിയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും. ഈ ചിത്രത്തിന്റെ വാര്‍ത്തയോടെയാണ് പിരിയല്‍ വാര്‍ത്ത സദീവമാകുന്നത്. പഴയതെല്ലാം മറന്നോ എന്ന് നിവിന്‍ പോളിയോട് സോഷ്യല്‍മീഡിയയിലെ ആരാധകരും ചോദിക്കുന്നു.

പക്ഷെ രാജീവ് രവിയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നിവിന്‍ പോളി കൈ കോര്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിയൊന്ന് ചുളിഞ്ഞിരിയ്ക്കും. അധികമൊന്നുമില്ല, ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജീവ് രവിയ്‌ക്കെതിരെ ചെറുതായെങ്കിലും നിവിന്‍ പോളി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. തന്റെ ഉറ്റ സുഹൃത്തും ഗുരുവുമായ വിനീത് ശ്രീനിവാസന് പിന്തുണ നല്‍കിക്കൊണ്ടായിരുന്നു അത്.

Comments