എന്റെ ദിലീപേട്ടന്‍, സ്വന്തം ചേട്ടന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ വേണ്ടി, വീട് സംരക്ഷിക്കാന്‍ വേണ്ടി കള്ളനായവനാണ്, എനിക്കറിയുന്ന ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല; ദിലീപിനെ പരിഹസിച്ചുളള യുവാവിന്റെ കുറിപ്പ് വൈറല്‍

എന്റെ ദിലീപേട്ടന്‍, സ്വന്തം ചേട്ടന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍  വേണ്ടി, വീട് സംരക്ഷിക്കാന്‍ വേണ്ടി കള്ളനായവനാണ്, എനിക്കറിയുന്ന ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല; ദിലീപിനെ പരിഹസിച്ചുളള യുവാവിന്റെ കുറിപ്പ് വൈറല്‍
Posted by
Story Dated : July 16, 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രചാരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. രണ്ട് തരം പ്രചാരണങ്ങളും പിആര്‍ എജന്‍സികള്‍ വഴി നടത്തുന്നതാണെന്ന ആരോപണവും വരുന്നുണ്ട്. ദിലീപിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നു എന്നാരോപിച്ച് കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സിക്ക് എതിരെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അത് എന്ത് തന്നെയായാലും ദിലീപിനെ ചുറ്റിപ്പറ്റി വളരെ രസകരമായി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ ദിലീപിനെ കണക്കറ്റ് പരിഹസിക്കുന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നിഥിന്‍ കിഷോര്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്കിലിട്ട പോസാറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. എനിക്കറിയുന്ന ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ലെന്നും എന്റെ ദിലീപേട്ടന്‍,പണ്ടൊരു രാത്രി മുഴുവനൊരു സുന്ദരിപ്പെണ്ണിനെ ലിഫ്റ്റില്‍ ഒറ്റയ്ക്ക് കിട്ടിയിട്ടും, അവളെയെന്നു സ്പര്‍ശിക്കാന്‍ പോലും ശ്രമിക്കാതെ വെജിറ്റബ്ള്‍ ബിരിയാണിയുണ്ടാക്കി അവള്‍ക്ക് വിളിമ്പിയവനാണെന്നും മറ്റും ദിലീപ് സിനിമകളിലെ കാഥാപാത്രങ്ങളെ കൂട്ടുപിടിച്ചാണ് നിഥിന്റെ പരിഹാസം

നിഥിന്‍ കിഷോറിന്റെ കുറിപ്പ്:

എനിക്കറിയുന്ന ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല.
എന്റെ ദിലീപേട്ടന്‍,പണ്ടൊരു രാത്രി മുഴുവനൊരു സുന്ദരിപ്പെണ്ണിനെ ലിഫ്റ്റില്‍ ഒറ്റയ്ക്ക് കിട്ടിയിട്ടും, അവളെയെന്നു സ്പര്‍ശിക്കാന്‍ പോലും ശ്രമിക്കാതെ വെജിറ്റബ്ള്‍ ബിരിയാണിയുണ്ടാക്കി അവള്‍ക്ക് വിളിമ്പിയവനാണ്.
എന്റെ ദിലീപേട്ടന്‍,സ്വയം വരുത്തിവച്ച ബാധ്യത സ്വന്തം കുടുംബത്തിനെ ബാധിക്കാതിരിക്കാന്‍, ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ട് കടലില്‍ച്ചാടി മരിക്കാന്‍ ശ്രമിച്ചവനാണ്.
എന്റെ ദിലീപേട്ടന്‍,പ്രേമിച്ചവരുടെ സഹോദരിയെ കെട്ടിച്ചുവിടാന്‍ സ്ത്രീധനമൊരുക്കിയ വാച്ച് റിപ്പയറായിരുന്നു.
എന്റെ ദിലീപേട്ടന്‍,സ്വന്തം ചേട്ടന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍,വീട് സംരക്ഷിക്കാന്‍ വേണ്ടി കള്ളനായവനാണ്.

Comments

error: This Content is already Published.!!