മുതിര്‍ന്ന സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ലെന്ന് നയന്‍താര; ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം

മുതിര്‍ന്ന സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ലെന്ന് നയന്‍താര;  ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം
Posted by
Story Dated : December 24, 2016

സീനിയര്‍ സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ലെന്ന് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകാനില്ലെന്ന് നയന്‍സ് വ്യക്തമാക്കി. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍താര നിരസിച്ചിരുന്നു. ഇതോടെ നയന്‍താരയുടെ പുതിയ നിലപാടിന് സ്ഥിരീകരണമായി.

നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളായിരുന്നു നായകന്‍മാര്‍. സ്വന്തം നിലയ്ക്ക് ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നായിക കൂടിയാണ് നയന്‍സ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നയന്‍താരയുടെ നായകന്‍. നേരത്തെ രജനീകാന്ത് അടക്കമുള്ള മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ നയന്‍സ് അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന സിനിമയിലായിരുന്നു അവസാനമായി നയന്‍സ് മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത്.

Comments

error: This Content is already Published.!!