അവിഹിത മാര്‍ഗങ്ങളിലൂടെ പണ സമ്പാദനം: ബോളിവുഡ് നടി നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കിവിട്ടു

അവിഹിത മാര്‍ഗങ്ങളിലൂടെ പണ സമ്പാദനം:  ബോളിവുഡ് നടി നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കിവിട്ടു
Posted by
Story Dated : May 17, 2017

അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നത് എന്നാരോപിച്ച് ബോളിവുഡ് താരം നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. മുംബൈയിലെ മിഡ് ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സൊസൈറ്റി നടിയെ ഇറക്കിവിട്ടത്. തനിച്ചു താമസിക്കുന്ന നടി എന്നതാണ് തനിക്കെതിരെ സൊസൈറ്റി ആരോപിക്കുന്ന കുറ്റമെന്ന് നിധി പറഞ്ഞു.

Nidhi-Agarwal-5

ബെംഗളൂരു സ്വദേശിയായ നിധി കഴിഞ്ഞ ആറു മാസമായി ഒരു സുഹൃത്തിനൊപ്പമാണ് ഫ് ളാറ്റില്‍ താമസിച്ചുവരുന്നത്. ഒരു നടി തനിച്ച് താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് ഞാന്‍. വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടെയും വിശ്വാസം എന്നും നിധി പറഞ്ഞു.

Nidhi-Agarwal-4

ടൈഗര്‍ ഷ്രോഫ് നായകനായ മുന്ന മൈക്കലാണ് നിധി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുംവരെ മറ്റ് പുരുഷന്മാരുമായി അടുപ്പം പുലര്‍ത്തരുതെന്ന കരാര്‍ ഒപ്പിടേണ്ടിവന്നിരുന്നു നിധിക്ക്. ഇത് ബോളിവുഡില്‍ വലിയ കോലാഹലമാണ് ഉണ്ടാക്കിയിരുന്നത്.

Comments