റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനും സായികുമാറിനും പകരം അഭിനയിക്കേണ്ടിയിരുന്നത് മോഹന്‍ലാലും ശ്രീനിവാസനും; ഇരുവരേയും ഒഴിവാക്കിയത് ഫാസില്‍

റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനും സായികുമാറിനും പകരം അഭിനയിക്കേണ്ടിയിരുന്നത് മോഹന്‍ലാലും ശ്രീനിവാസനും;  ഇരുവരേയും ഒഴിവാക്കിയത് ഫാസില്‍
Posted by
Story Dated : January 6, 2017

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ പുതിയ ഒരു ട്രെന്റ് സൃഷ്ടിച്ച് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. സിദ്ധീഖ് ലാല്‍ എന്ന മലയാളസിനിമയിലെ എക്കാലത്തേയും സൂപ്പര്‍ സംവിധായക ജോഡിയുടെ ആദ്യ ചിത്രം ആയിരുന്നു റാംജിറാവു സ്പീക്കിംഗ്. ആ ചിത്രത്തില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനേയും മുഖ്യകഥാപത്രങ്ങളാക്കാനായിരുന്നു ഇവരുടെ ആഗ്രഹവും. എന്നാല്‍ സിദ്ധീഖ് ലാലിന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനോയും ശ്രീനിവാസനേയും മുഖ്യ കഥാപത്രങ്ങളാക്കാന്‍ നിര്‍മ്മാതാവും ഇവരുടെ ഗുരുവുമായ ഫാസിലിനു സമ്മതമായിരുന്നില്ല.

സിദ്ധീഖ് ലാലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് വലിയ വിജയമായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ആദ്യ ചിത്രത്തിലും മോഹന്‍ലാലിനേയും ശ്രീനിവാസനേയും അഭിനയിപ്പിക്കാന്‍ ഇവര്‍ ആലോചിച്ചത്. എന്നാല്‍ റാംജിറാവു സ്പിക്കിംഗ് എന്ന ചിത്രത്തിന്റെ കഥയുമായി ഗുരുവായൂരില്‍ ഫാസിലിനെ കാണാന്‍ പോയപ്പോഴാണ് അദ്ദേഹം മോഹന്‍ലാലും ശ്രീനിവാസനും വേണ്ട എന്ന അഭിപ്രായം പറഞ്ഞത്. മോഹന്‍ലാല്‍ ശ്രീനി ജോഡി വന്നാല്‍ സിനിമ അവരുടെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം.

മുകേഷിനേയും സായ്കുമാറിനേയും മോഹന്‍ലാലിനും ശ്രീനിവാസനും പകരമായി കണ്ടെത്തി എങ്കിലും അന്നത്തെ മാര്‍ക്കറ്റ് വച്ചു പത്തു ദിവസം പോലും ഓടാനുള്ള ബാഹ്യസാഹചര്യം റാംജിറാവു സ്പീക്കിംഗിന് ഉണ്ടായിരുന്നില്ല. വലിയ പൈസമുടക്കിയുള്ള ലൊക്കേഷനോ വലിയ താരനിരയോ ചിത്രത്തിന് ഉണ്ടായിരുന്നില്ല. ജീവിക്കുന്ന നര്‍മ്മം മാത്രമായിരുന്നു ചിത്രത്തിന്റെ മര്‍മ്മം. ഒടുവില്‍ റാംജിറാവു പുറത്തിറങ്ങിയപ്പോള്‍ അതു മലയാള സിനിമയിലെ ചരിത്രവിജയമായി മാറുകയായിരുന്നു.

Comments

error: This Content is already Published.!!