സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് കൊണസേഴ്‌സ് എഡിഷന്‍

 സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് കൊണസേഴ്‌സ് എഡിഷന്‍
Posted by
Story Dated : April 7, 2017

ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമായ എക്‌സിക്യൂട്ടീവ് റിയര്‍സീറ്റാണ് കാറിന്റെ മുഖ്യ ആകര്‍ഷണം. മൂന്നിലെ സീറ്റ് മടക്കിവച്ചാല്‍ സുഖകരമായി കാല്‍നീട്ടി ഇരിക്കാം. ഒറ്റയൊരു ബട്ടണമര്‍ത്തിയാല്‍ മാത്രംമതി ദീര്‍ഘദൂര യാത്രകള്‍ക്ക് യോജിക്കുംവിധം സീറ്റുകള്‍ പുനക്രമീകരിക്കപ്പെടും.

എക്‌സിക്യൂട്ടീവ് റിയര്‍ സീറ്റിന് പുറമെ രാത്രിയാത്രയില്‍ അപകടം ഒഴിവാക്കുന്ന നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ്, കാറിനുള്ളിലെ വായു ശുദ്ധമാക്കുന്ന എയര്‍ ബാലന്‍സ് പെര്‍ഫ്യൂം പാക്കേജ് തുടങ്ങിയവയും കൊണസേഴ്‌സ് എഡിഷന്റെ സവിശേഷതകളാണ്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ വിപണിയിലിറക്കും. ഡീസല്‍ വകഭേദമായ എസ് 350 ഡിയ്ക്ക് 1.21 കോടിയും എസ് 400ന് 1.32 കോടിയുമാണ് ഏകദേശ വില.എട്ട് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), പ്രീ സേഫ് ഡൈനമിക് കോര്‍ണറിങ് കണ്‍ട്രോള്‍ സംവിധാനം, ഹോള്‍ഡ് ഫങ്ഷനുള്ള അഡാപ്റ്റീവ് ബ്രേക്ക്, അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രീ സറൗണ്ട് വ്യൂ ക്യാമറ, ആക്ടീവ് പാര്‍ക്ക് അസിസ്റ്റ്.എന്നിവയാണ് കൊണസേഴ്‌സ് എഡിഷന്റെ മറ്റ് സവിശേഷതകള്‍.

Comments

error: This Content is already Published.!!