നീളത്തില്‍ മുമ്പന്‍; ബെന്‍സ് ഇ ക്ലാസ് സെഡാന്‍ കേരളത്തില്‍

നീളത്തില്‍ മുമ്പന്‍; ബെന്‍സ് ഇ ക്ലാസ് സെഡാന്‍ കേരളത്തില്‍
Posted by
Story Dated : March 12, 2017

കൊച്ചി : മെഴ്‌സിഡസ് ബെന്‍സിന്റെ നീളംകൂടിയ ഇ ക്‌ളാസ് സെഡാന്‍ കേരള വിപണിയില്‍ എത്തി. ഇ ക്ലാസിന്റെ 10-ാമത് വാഹനം ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. വാഹനത്തിന്റെ അനാവരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു.

മെര്‍സിഡസ് ബെന്‍സ് ഇവിടെ കൂടുതല്‍ വിറ്റഴിക്കുന്ന കാര്‍ ഇ ക്‌ളാസ് ആയതിനാല്‍ ഇന്ത്യക്ക് മാത്രമായാണ് പുതിയ അത്യാഢംബര ഇ ക്‌ളാസ്സ് ഒരുക്കിയതെന്ന് ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയിലാണ് ഈ കാറിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില.

Comments

error: This Content is already Published.!!