ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം: ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വമാണ് ഈ ദുരന്തത്തിന് കാരണമെന്നും എംഎ ബേബി

ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം: ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വമാണ് ഈ ദുരന്തത്തിന് കാരണമെന്നും എംഎ ബേബി
Posted by
Story Dated : August 12, 2017

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും, നരേന്ദ്രമോദിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം പോളിറ്റബ്യൂറോ അംഗം എം എ ബേബി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാത്തത് മൂലം കുട്ടികളടക്കം 63 പേര്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യ നാഥിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പ് പറയണമെന്നും, യോഗി ആദിത്യനാഥും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Comments

error: This Content is already Published.!!