ഇന്ത്യയിലെ മതനിരപേക്ഷത അപകടത്തില്‍, സിനിമാ ഹാളില്‍ മാത്രം ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിന്റെ യുക്തി മനസ്സിലായിട്ടില്ലെന്നും എം സ്വരാജ് എംഎല്‍എ

ഇന്ത്യയിലെ മതനിരപേക്ഷത അപകടത്തില്‍, സിനിമാ ഹാളില്‍ മാത്രം ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിന്റെ യുക്തി മനസ്സിലായിട്ടില്ലെന്നും എം സ്വരാജ് എംഎല്‍എ
Posted by
Story Dated : March 19, 2017

കുവൈറ്റ് സിറ്റി: ഇന്ത്യയിലെ മതനിരപേക്ഷത അപകടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതവും തൃപ്പൂണിത്തുറ എംഎല്‍എയുമായ എം സ്വരാജ്. മതനിരപേക്ഷത സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്, നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സ് അതിനു ശ്രമിക്കുന്നില്ലന്നും സ്വരാജ് പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) സംഘടിപ്പിച്ച ഇഎംഎസ്, ഏകെജി, ബിഷപ്പ് പൗലൊസ് മാര്‍ പൗലോസ് അനുസ്മരണ സമ്മേളനത്തില്‍ ‘വര്‍ത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു എം സ്വരാജ്.

കേരളത്തില്‍ പോലീസ് നടപടികള്‍ എല്ലാ കാലത്തും വിമര്‍ശനത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുഴപ്പക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികളെടുക്കുന്നുണ്ടെന്നും സ്വരാജ് വ്യക്തമാക്കി. സിനിമാ ഹാളില്‍ മാത്രം ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിന്റെ യുക്തി തനിക്ക് മനസ്സിലായിട്ടില്ലെന്നും, മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും പേരുകേട്ട ഇന്ത്യയില്‍ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണു ഇതിനായി നിലകൊണ്ട ഇഎംഎസ്, ഏകെജി എന്നിവരെ നാം അനുസ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

error: This Content is already Published.!!