ധോണീ, താങ്കളാണ് എക്കാലത്തേയും എന്റെ നായകന്‍; വിരമിച്ച ക്യാപ്റ്റനെ വാനോളം വാഴ്ത്തി വിരാട് കോഹ്‌ലി

ധോണീ, താങ്കളാണ് എക്കാലത്തേയും എന്റെ നായകന്‍; വിരമിച്ച ക്യാപ്റ്റനെ വാനോളം വാഴ്ത്തി വിരാട് കോഹ്‌ലി
Posted by
Story Dated : January 6, 2017

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍സി ഉറപ്പിച്ച വിരാട്, സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി രംഗത്ത്. രണ്ടു ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫി കപ്പും തുടങ്ങി ഇന്ത്യന്‍ ടീമിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിച്ചിട്ട് പോവുമ്പോള്‍ ആ സ്ഥാനത്തേക്ക് ആദ്യം മുതല്‍ കേള്‍ക്കുന്ന പേരാണ് വിരാട് കോഹ്‌ലിയുടേത്. നേരത്തേ തന്നെ പറഞ്ഞു കേള്‍ക്കുന്ന പേരാണെങ്കിലും വിരാട് കോഹ്ലിക്ക് ഇപ്പോഴും ധോണിയോട് ആരാധന അവസാനിക്കുന്നില്ല. ടീമിനെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന ധോണിയാണ് എക്കാലത്തും തന്റെ നായകനെന്ന് കോഹ്ലി വിശേഷിപ്പിച്ചിരിക്കുന്നു.

വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് കോഹ്ലി 2008 ല്‍ താന്‍ അരങ്ങേറിയപ്പോള്‍ ടീമിന്റെ നായകനായിരുന്ന ധോണിയെ കുറിച്ച് പറഞ്ഞത്. ”ചുറ്റുമുള്ള യുവാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ എല്ലായ്പ്പോഴും നേതാവായിരുന്ന താങ്കള്‍ക്ക് നന്ദി. എംഎസ് ധോണി ഭായ് താങ്കളായിരിക്കും എല്ലായ്പ്പോഴും എന്റെ നായകന്‍” ഇതായിരുന്നു കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്. നായകനെന്ന നിലയില്‍ ലോകത്തുടനീളമുള്ള അനേകം ക്രിക്കറ്റ് താരങ്ങളാണ് ധോണിയെ അഭിനന്ദിക്കാന്‍ വന്നത്.

നായകനായുള്ള തന്റെ ഒരു ദശകം നീണ്ട കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാക്കിയ സ്വാധീനത്തെ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്, മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോഗന്‍, മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി, സഹീര്‍ അബ്ബാസ് എന്നിവരും പ്രകീര്‍ത്തിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പിന് ഇനി രണ്ടര വര്‍ഷം മാത്രം അവശേഷിക്കെ കോഹ്ലിയാണ് ടീമിനെ നയിക്കാന്‍ ഏറെ യോഗ്യനെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും, എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അറിയിച്ചിട്ടുണ്ട്.

Comments

error: This Content is already Published.!!