ഇടതു മുന്നണി ഒറ്റക്കെട്ട്; സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തിയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും കാനം രാജേന്ദ്രന്‍

ഇടതു മുന്നണി ഒറ്റക്കെട്ട്; സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തിയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും കാനം രാജേന്ദ്രന്‍
Posted by
Story Dated : May 19, 2017

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടേണ്ടത് ജനങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണത്തില്‍ സിപിഐക്ക് പൂര്‍ണ തൃപ്തിയെന്നും ഭരണത്തെ കുറിച്ച് നമ്മള്‍ പറയുന്നതില്‍ കാര്യമില്ലെന്നും ഭരണത്തിന് മാര്‍ക്കിടേണ്ടത് ജനങ്ങളാണെന്നും കാനം പറഞ്ഞു. ഇടത് മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത് നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ നല്‍കിയപ്പോള്‍ കൊടുത്ത ഉറപ്പാണത്. യുഡിഎഫ് വിട്ടുവന്നപ്പോള്‍ ഇത് സംബന്ധിച്ച് വാക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments

error: This Content is already Published.!!