ജിയോ ഓഫര്‍ പെരുമഴ അവസാനിക്കുന്നില്ല; കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകളുമായി ജിയോ

ജിയോ ഓഫര്‍ പെരുമഴ അവസാനിക്കുന്നില്ല; കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകളുമായി ജിയോ
Posted by
Story Dated : April 10, 2017

മുംബൈ: ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോയയുടെ സമ്മര്‍ ഓഫര്‍ അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നെങ്കിലും നിരാശ വേണ്ട. മറ്റു ടെലികോം കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജിയോയ്ക്ക് മൂക്കുകയറിട്ട ട്രായിയേയും വെല്ലുവിളിച്ച് ജിയോ പുത്തന്‍ ഓഫറുകള്‍ രംഗത്തിറക്കുന്നു.

കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്നാണ് സൂചന. മറ്റ് കമ്പനികള്‍ക്ക് പരാതി നല്‍കാന്‍ ഇടനല്‍കാതെ വിപണി പിടിക്കുക എന്ന തന്ത്രമാണ് മുകേഷ് അംബാനി പ്രയോഗിക്കാനൊരുങ്ങുന്നത്. ഇതിനായി പുതിയ താരീഫ് പുറത്തുവിടുമെന്നാണ് അറിയുന്നത്.

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ ഉള്ളത്. ‘We are updating our tariff packs and will be soon introducing more exciting offers.’ എന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. ഇത് പ്രകാരം വളരെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനാണ് ജിയോയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ജിയോ പ്രൈം അഗത്വമെടുത്തവര്‍ക്കാണ് നേരത്തേ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചിരുന്നത്. പ്രൈം അംഗത്വം എടുത്തവര്‍ 303 രൂപയോ അതില്‍ കൂടുതലോ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് സൗജന്യ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍പ്രൈസ് ഓഫര്‍. ഇതിനാണ് ട്രായി കടിഞ്ഞാണിട്ടത്. ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

Comments

error: This Content is already Published.!!