കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം മൂന്നുയുവാക്കളെ തല്ലിക്കൊന്നു

 കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം മൂന്നുയുവാക്കളെ തല്ലിക്കൊന്നു
Posted by
Story Dated : May 19, 2017

ജംഷഡ്പൂര്‍ : കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരാണെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം മൂന്നുപേരെ തല്ലിക്കൊന്നു. മൂന്ന് യുവാക്കളെയാണ് കൊലപ്പെടുത്തിയത്. ഒരു സ്ത്രീയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു. കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടു പോകുന്നുവെന്ന ഭീതി പരക്കുന്നതിനിടെയാണ് ജംഷഡ്പുരില്‍ നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സ്ഥലത്തെത്തിയ പോലീസിനെയും ജനക്കൂട്ടം ആക്രമിച്ചു. ഇന്നലെ ആറുപേരെ സംഘടിച്ചെത്തിയ ഗ്രാമീണര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പു!തിയ സംഭവം.

Comments