19,999 രൂപയ്ക്ക് ഐഫോണ്‍ എസ്ഇ

 19,999 രൂപയ്ക്ക് ഐഫോണ്‍ എസ്ഇ
Posted by
Story Dated : March 20, 2017

ആപ്പിളിന്റെ ജനപ്രിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായ ഐഫോണ്‍ എസ്ഇ വന്‍ വിലക്കുറവില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍ 19,999 രൂപയിലും വിലകുറച്ച് ഐഫോണ്‍ എസ്ഇ വില്‍ക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

19,999 രൂപയിലും വില കുറച്ച് ഐഫോണ്‍ എസ്ഇ വില്‍ക്കുന്നുവെന്ന റീട്ടെയില്‍ കമ്പനിയുടെ ട്വീറ്റ് വരുന്നത് മാര്‍ച്ച് പതിനെട്ടിനാണ്. ആപ്പിളിന്റെ അംഗീകൃത ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരാണ് ഈ വന്‍ ഓഫറുകള്‍ക്ക് പിന്നില്‍. ഐഫോണ്‍ എസ്ഇയുടെ 16 ജിബി ഹാന്‍ഡ്‌സെറ്റാണ് 19,999 രൂപ താഴെ വിലയ്ക്ക് വില്‍ക്കുന്നത്. 64 ജിബി വേരിയന്റിന് 25,999 രൂപയാണ് വില. ഐഫോണ്‍ എസ്ഇ വാങ്ങി 90 ദിവസത്തിനുള്ളില്‍ ക്യാഷ് ബാക്ക് തുക 5000 രൂപ അക്കൗണ്ടിലെത്തും. ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ഐഫോണ്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

Comments