ദിവസവും ഭക്ഷണവും മദ്യവും സിഗരറ്റും; മരിച്ച പിതാവിന്റെ മൃതദേഹത്തിനൊപ്പം പന്ത്രണ്ട് വര്‍ഷമായി ജീവിക്കുന്ന മകള്‍

ദിവസവും ഭക്ഷണവും മദ്യവും സിഗരറ്റും; മരിച്ച പിതാവിന്റെ മൃതദേഹത്തിനൊപ്പം പന്ത്രണ്ട് വര്‍ഷമായി ജീവിക്കുന്ന മകള്‍
Posted by
Story Dated : April 21, 2017

ജക്കാര്‍ത്ത: മരിച്ച പിതാവിന്റെ മൃതദേഹത്തിനൊപ്പം പന്ത്രണ്ട് വര്‍ഷത്തോളം ജീവിക്കുന്ന ടൊറാജ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയുണ്ട്. മാകക് ലിസ എന്നാണ് ഇവരുടെ പേര്. ഇവരുടെ പിതാവിന്റെ പേര് പൗലോ സിറിന്‍ഡ.

ഇന്തോനേഷ്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് അധികവും ഇത്തരത്തിലുള്ള രീതികള്‍ നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ടൊറാജ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഒരു പ്രത്യേക ദിവസം അടക്കിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഇവര്‍ വസ്ത്രങ്ങള്‍ മാറ്റുകയും ഭക്ഷണം നല്‍കുകയും മറ്റും ചെയ്യും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് മൃതദേഹങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരുടേയും വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വീട്ടിലെ പ്രത്യേക മുറിയില്‍ അലങ്കരിച്ച ഒരു പെട്ടിയിലാണ് ലിസ പിതാവിനെ കിടത്തിയിരിക്കുന്നത്. ദിവസവും മൃതദേഹം കുളിപ്പിക്കുക.ും വസ്ത്രം മാറ്റുകയും ചെയ്യും. ഇതിന് ശേഷം ഭക്ഷണം നല്‍കും. കൂടാതെ മദ്യവും സിഗരറ്റും. ഇതു കഴിഞ്ഞാന്‍ പിതാവിനെ വീണ്ടും പെട്ടിയില്‍ തന്നെ കിടത്തും. ശേഷം ഗോള്‍ഡന്‍ നിറത്തിലുള്ള നെറ്റ് ഉപയോഗിച്ച് മൃതദേഹം മൂടും. ഇടയ്ക്ക് കാണണമെന്നു തോന്നിയാല്‍ ലിസ പിതാവിന് സമീപമെത്തും. സാംസാരിക്കുകയും ചെയ്യും. മൃതദേഹം സംസ്‌കരിക്കാത്തതിനാല്‍ പിതാവ് മരിച്ചതായി തനിക്ക് തോന്നാറില്ലെന്ന് ലിസ പറയുന്നു.

Comments

error: This Content is already Published.!!