ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്

 ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്
Posted by
Story Dated : March 20, 2017

മിയാമി: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. നാട്ടുകാരനായ സ്റ്റാന്‍ വാവറിങ്കയെയാണ് കലാശപ്പോരാട്ടത്തില്‍ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 64,75. ഫെ!ഡററുടെ കരിയറിലെ തൊണ്ണൂറാം കിരീടമാണിത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന മൂന്നാമത്തെ താരമായി ഫെഡറര്‍.

109 കിരീടം നേടിയ ജിമ്മി കോണേഴ്‌സും 94 കിരീടം നേടിയ ഇവാന്‍ ലെന്‍ഡ്!ലുമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. ഇന്ത്യന്‍ വെല്‍സില്‍ ഫെഡററുടെ അഞ്ചാം കിരീടമാണിത്. ഇന്ത്യന്‍ വെല്‍സില്‍ അഞ്ച് കീരീടങ്ങളെന്ന ജോക്കോവിച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഫെഡറര്‍ക്കായി. കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും 35കാരനായ ഫെഡറര്‍ക്ക് സ്വന്തമായി.

Comments