ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ഇന്നറിയാം; വിരാട് കോഹ്ലിക്ക് സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ഇന്നറിയാം; വിരാട് കോഹ്ലിക്ക് സാധ്യത
Posted by
Story Dated : January 6, 2017

മുംബൈ: ഏകദിന-ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനെ ഇന്ന് തെരഞ്ഞെടുക്കും. വിരാട് കോഹ്ലിയെ ക്യാപ്റ്റനാക്കാനായി പ്രഖ്യാപിക്കാനാണ് സാധ്ത. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ഇന്നറിയാം. രോഹിത് ശര്‍മയും രഹാനയുമടക്കം പ്രമുഖ താരങ്ങള്‍ക്ക് പരുക്കായതിനാല്‍ പുതുമുഖങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിച്ചേക്കും.

ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും പ്രമുഖതാരങബ്ങള്‍ പരുക്കിന്റെ പിടിയിലാവുകയും ചെയതതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റം പ്രതിഫലിക്കുന്ന ടീമിനെയാണു ഇന്നു പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് വിരാട് കോഹ്ലിയേയും ക്ഷണിച്ചതോടെ ഏകദിന ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായി ഔദ്യോഗികപ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ടീമിനു പരുക്കാണ് വില്ലന്‍.

രോഹിതിനും രഹാനയ്ക്കും പരുക്കായതിനാല് ഫോമിലല്ലാത്ത ശിഖര്‍ ധവാനെ ഓപ്പണറായി പരിഗണിച്ചേക്കും. ചെപ്പോക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയടിച്ച മലയാളി താരം കരുണ്‍ നായര്‍ രഹാനയ്ക്ക് പകരക്കാരനായേക്കും. പരുക്കായതിനാല്‍ ആര്‍. അശ്വിന്‍ രഞ്ജി ട്രോഫി സെമിഫൈനലില്‍ കളിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ജയന്ത് യാദവ് ഫിറ്റ്‌നസ് തെളിയിച്ചിട്ടുമില്ല. അക്‌സര്‍ പട്ടേലിന് പരുക്കാണ്. ഉത്തര്‍പ്രദേശിന്റെ കുല്‍ദീപ് യാദവും ജാര്‍ഖണ്ഡിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ ഷഹ്ബാസ് നദീമുമാണ് ടീമില്‍ ഇടംപ്രതീക്ഷിക്കുന്ന യുവ സ്പിന്നര്‍മാര്‍.ജഡേജയെ ഏകദിന ടീമിലേക്കു മടക്കിവിളിക്കാനും സാധ്യതയുണ്ട്. പേസര്‍മാരില്‍ ഷാമിയ്ക്കും ധവാല്‍ കുല്‍ക്കര്‍ണിക്കും.

പരുക്കായത് ഇഷാന്ത് ശര്മയ്ക്ക് വഴിതുറക്കും. വെറ്ററന്‍ ആശിഷ് നെഹ്‌റയും പ്രതീക്ഷയിലാണ്. പരുക്ക് മാറിയ ഹാര്ദിക് പാണ്ഡ്യയും മനീഷ് പാണ്ഡെ, കേദാര് ജാദവ്, മന് ദീപ് സിങ് എന്നിവരും ടീമിലെ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പിക്കാം.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണി ടീമില്‍ തുടരാന്‍ താത്പര്യമറിയിച്ചിട്ടുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മറ്റൊരാളെ പരിഗണിക്കില്ല. ആഭ്യന്തരക്രിക്കറ്റില്‍ മികവ് കാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി യുവനിരടീമിനെ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇംഗ്ലണ്ടിനെതിരായ രണ്ട് പരിശീലനലമല്‌സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനേയും ഇന്ന് പ്രഖ്യാപിക്കും.

Comments

error: This Content is already Published.!!