ആമസോണ്‍ ഇന്ത്യയോട് മാപ്പ് പറയണം; ഇല്ലെങ്കില്‍ വിസ അനുവദിക്കാനാവില്ലെന്ന് സുഷമാ സ്വരാജ്

ആമസോണ്‍ ഇന്ത്യയോട് മാപ്പ് പറയണം; ഇല്ലെങ്കില്‍ വിസ അനുവദിക്കാനാവില്ലെന്ന് സുഷമാ സ്വരാജ്
Posted by
Story Dated : January 12, 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാകയെ അപമാനിച്ച ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ മാപ്പ് പറയണമെന്ന് രാജ്യം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി ഉണ്ടാക്കി കമ്പോളത്തിലെത്തിച്ച ആമസോണ്‍ നടപടി അതീവ ഗൗരവം നിറഞ്ഞതാണെന്നും ഉടന്‍ തന്നെ മാപ്പ് പറയണമെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിദേശകാര്യ മന്ത്രി മാപ്പ് പറയാന്‍ ആമസോണിനോട് ആവശ്യപ്പെട്ടത്. ആമസോണ്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നും സുഷമ പറഞ്ഞു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആമസോണിനോട് വിഷയം ചര്‍ച്ച ചെയ്യാനും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

കാനഡയിലാണ് ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ നിര്‍മ്മിച്ച് ആമസോണ്‍ വിപണിയിലെത്തിച്ചത്.

Comments