സൗദി പൊതുമാപ്പ്; കുട്ടികള്‍ക്ക് ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും

സൗദി പൊതുമാപ്പ്; കുട്ടികള്‍ക്ക് ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും
Posted by
Story Dated : April 18, 2017

സൗദി: സൗദി അറേബ്യയിലെ പൊതുമാപ്പിനെ തുടര്‍ന്ന് കുട്ടികളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും. പൊതുമാപ്പിന് കുട്ടികളുമായി ധാരാളം പേര്‍ എത്തുന്നതിനെ തുര്‍ന്നാണ് കുട്ടികള്‍ക്ക് ഒപ്പം ഉള്ളത് രക്ഷകര്‍ത്താക്കള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ആണ് ഡിഎന്‍എ പരിശോധന കര്‍ശനമാക്കുന്നത്. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സുലൈമാന്‍ അല്‍ യഹ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ സൗദിയില്‍ പതിനായിരത്തോളം പേര്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിയാദ് മേഖലയില്‍ പത്ത് കേന്ദ്രങ്ങളിലായി അനധികൃത താമസക്കാരുടെ രേഖകള്‍ ശരിപ്പെടുത്തല്‍ നടപടി തുടരുകയാണ്.

ഇഖാമ കാലാവധി തീര്‍ന്നവര്‍, ഇതുവരെ ഇഖാമ എടുക്കാത്തവര്‍, ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവര്‍, പെര്‍മിറ്റില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ടവര്‍, നുഴഞ്ഞുകയറ്റക്കാര്‍, സുരക്ഷഅതിര്‍ത്തി നിയമം ലംഘിച്ചവര്‍ എന്നിവര്‍ മലാസിലെ കേന്ദ്രത്തെയാണ് സമീപിക്കേണ്ടത്.

Comments

error: This Content is already Published.!!