താന്‍ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹന്‍ലാല്‍

താന്‍ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹന്‍ലാല്‍
Posted by
Story Dated : March 19, 2017

താന്‍ ഭാഗ്യം ചെയ്ത നടനാണെന്നും വലിയ പ്രതിഭകളോടൊപ്പം അഭിനയിക്കാനും അവരോട് സ്വതന്ത്രമായി ഇടപഴകാനും സാധിച്ചതാണ് തന്റെ ഭാഗ്യമെന്നും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. ഒപ്പം അഭിനയിച്ചിട്ടുള്ള മഹാരഥന്മാരായ നടന്‍മാരുടെ പേരുകള്‍ പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ഭാഗ്യത്തെ ക്കുറിച്ച് വിശദീകരിച്ചത്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തന്റെ ‘ഗുരുമുഖങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാപ്രതിഭകളെ കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകളാണ് പുസ്തകത്തില്‍. പുസ്തകം മോഹന്‍ലാല്‍ മുതിര്‍ന്ന നടന്‍ മധുവിന് നല്‍കി പ്രകാശനം ചെയ്തു.

നസീറും മധുവും കൊട്ടാരക്കരയും എസ്പി പിള്ളയും എംജിആറും ശിവാജി ഗണേശനും ജെമിനി ഗണേശനും നാഗേഷും രാജ് കുമാറും നാഗേശ്വരറാവുവും അമിതാഭ് ബച്ചനും സുകുമാരിയും കവിയൂര്‍ പൊന്നമ്മയും മനോരമയും പോലുള്ള മഹാപ്രതിഭകള്‍ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Comments

error: This Content is already Published.!!