ഐ 10 ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന് ഹ്യുണ്ടായ്

ഐ 10 ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന് ഹ്യുണ്ടായ്
Posted by
Story Dated : March 13, 2017

ചെറുകാര്‍ വിപണിയിലെ പ്രിയങ്കരന്‍ ‘ഐ 10’ ഉത്പാദനം അവസലാനിപ്പിക്കുന്നു. കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് നിര്‍മ്മിക്കുന്ന കാര്‍ ഒരു ദശാബ്ദത്തിനൊടുവിലാണ് ഉത്പാദനം നിര്‍ത്തുന്നത്. 2007 ല്‍ ആയിരുന്നു ഐ10 ന്റെ അരങ്ങേറ്റം. ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 16.95 ലക്ഷം ‘ഐ 10’ വിറ്റുപോയെന്നാണു ഹ്യുണ്ടായിയുടെ കണക്ക്. ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലുമാണ് ‘ഐ 10’.

ഹ്യുണ്ടായി ഐ10 ന് പകരക്കാരനായി അവതരിപ്പിച്ച ‘ഗ്രാന്‍ഡ് ഐ 10’ വിജയം നേടിയ സാഹചര്യത്തിലാണ് ഹ്യുണ്ടായ് ‘ഐ 10’ ഉല്‍പ്പാദനം അവസാനിക്കുന്നത്. 2013 മധ്യത്തില്‍ നിരത്തിലെത്തിയ ‘ഗ്രാന്‍ഡ് ഐ 10’ വില്‍പ്പനയില്‍ സ്ഥിരത കൈവരിച്ചു മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ‘ഐ 10’ ഉല്‍പ്പാദനം അവസാനിപ്പിച്ചതായി ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഐ 10’നു പകരക്കാരനായിട്ടാണ് ‘ഗ്രാന്‍ഡ് ഐ 10’ എത്തിയതെങ്കിലും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ അടക്കം ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ഹ്യുണ്ടായ് പഴയ മോഡല്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രീമിയം മോഡലുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ഇപ്പോള്‍ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് ‘ഐ 10’ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്.

Comments

error: This Content is already Published.!!