പയര്‍ വിഭവങ്ങള്‍ കഴിച്ചാല്‍

 പയര്‍ വിഭവങ്ങള്‍ കഴിച്ചാല്‍
Posted by
Story Dated : January 19, 2017

ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് പയര്‍വിളകള്‍. പാവപ്പെട്ടവരുടെ മാംസ്യം എന്നാണ് ഇതറിയപ്പെടുന്നത്. കലോറി വളരെ കുറഞ്ഞവയാണു പയറു വര്‍ഗ്ഗങ്ങള്‍. കാര്‍ബോഹൈഡ്രേറ്റുകളും ഫൈബറുകളുമൊക്കെ ഇവയില്‍ ധാരാളമുണ്ട്.

വളരെ സാവധാനമേ പയറുകളുടെ ദഹനം നടക്കു. വിശപ്പുമാറ്റാനും പോക്ഷകത്തിനായും ഇവ ഉത്തമമാണ്. പയര്‍ഇനത്തില്‍പ്പെട്ട വിളകളിലെല്ലാം വൈറ്റാമിനുകള്‍ ധാരാളമുണ്ട്. അമ്മമാര്‍ ഇതു കഴിക്കുന്നത് നവജാതശിശുക്കളില്‍ സ്പിന ബൈഫിഡ എന്ന രോഗം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.കുഞ്ഞുങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നതും തളര്‍ച്ചയ്ക്കു കാരണമാകുന്നതുമായ ഒരു രോഗമാണിത്. പയര്‍വിളകളിലെ ഇരുമ്പിന്റെ സാനിധ്യം വിളര്‍ച്ച പോലുള്ള രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്നു. പയര്‍വിഭവങ്ങള്‍ കഴിക്കുന്നത് എല്ലുകള്‍ക്ക് ബലമുണ്ടാകാന്‍ സഹായിക്കും.

പയറുവര്‍ഗങ്ങളിലടങ്ങിയ ഇരുമ്പ് ശരീരത്തിലെ ഓക്‌സിജന്‍ ചംക്രമണം വേഗത്തിലാക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. പയര്‍വര്‍ഗങ്ങളിലെ ഇരുമ്പ് നമുക്ക് നന്നായി കിട്ടണമെങ്കില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണത്തോടൊപ്പം ഇവ കഴിച്ചാല്‍ മതി. നാരകവര്‍ഗത്തില്‍പ്പെട്ട ഫലങ്ങള്‍ വൈറ്റമിന്‍ സിയുടെ കലവറയാണ്.ശരീരത്തിലെത്തുമ്പോള്‍ പഞ്ചസാരയായി മാറുന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് പയര്‍വിളകളില്‍ വളരെ കുറവാണ്. കുറഞ്ഞ അളവിലുള്ള കൊഴുപ്പും പെട്ടെന്നു ദഹിക്കുന്ന മികച്ച നാരുകളുമാണ് ഇവയിലുള്ളത്.പയറിലുള്ള ധാന്യകങ്ങള്‍ സങ്കീര്‍ണ്ണ ഘടനയുള്ളതാണ്. ഇവയെ ലളിതമായ രൂപത്തിലേക്കു മാറ്റിയാലെ ഊര്‍ജ്ജം വേര്‍പെടുത്താനാവൂ. അതിനാല്‍ പയറു വിഭവങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അത്ര പെട്ടെന്നു കൂടില്ല. അതിനാല്‍ത്തന്നെ പയര്‍വിഭവങ്ങള്‍ പ്രമേഹരോഗികള്‍ക്കു ധൈര്യത്തോടെ കഴിക്കാം.

Comments