'ആള്‍ ദൈവത്തില്‍ നിന്ന് ബിസിനസ്സ് രാജാവിലേക്ക്, ബാബാ രാംദേവിന്റെ പറയപ്പെടാത്ത കഥ' ഡല്‍ഹിയെ അസ്വസ്ഥമാക്കുന്നു

'ആള്‍ ദൈവത്തില്‍ നിന്ന് ബിസിനസ്സ് രാജാവിലേക്ക്, ബാബാ രാംദേവിന്റെ പറയപ്പെടാത്ത കഥ' ഡല്‍ഹിയെ അസ്വസ്ഥമാക്കുന്നു
Posted by
Story Dated : August 12, 2017

ന്യൂഡല്‍ഹി : പതഞജലിയും രാംദേവും അസ്വസ്ഥരാണ്.മറ്റൊന്നും കൊണ്ടല്ല,
‘ആള്‍ ദൈവത്തില്‍ നിന്ന് ബിസിനസ്സ് രാജാവിലേക്ക്
ബാബാ രാംദേവിന്റെ പറയപ്പെടാത്ത കഥ’
എന്ന പുസ്തകത്തെ ചൊല്ലിയാണ് ഇപ്പോള്‍ രാംദേവിന്റെ മനസ്സും പുകയുന്നത് . ഡല്‍ഹിയിലെ അന്തപുരങ്ങളെ പുസ്തകത്തിന്റെ ഉള്ളടക്കം എന്തായാലും വലിയ രീതിയില്‍ അസ്വസ്ഥമാക്കുന്നുണ്ട്

ഗോഡ്മാന്‍ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്‘ എന്ന പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ച ബാബാ രാംദേവിന് അനുകൂലമായ തീരുമാനം ഉണ്ടായെങ്കിലും പുസ്തകത്തിലെ ഉള്ളടക്കത്തില്‍ പതഞ്ജലിയും രാംദേവും വളരെ അസ്വസ്ഥരാണ് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബാ രാംദേവിന്റെ ജീവിതം വിമര്‍ശനപരമായി വിലയിരുത്തുന്ന പുസ്തകമാണ് ഗോഡ്മാന്‍ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്. ഡല്‍ഹി കര്‍ക്കദുമയിലെ ജില്ലാ കോടതിയാണ് പുസ്തകം നിരോധിച്ചത്. പ്രിയങ്ക പഥക്‌നരേന്‍ എഴുതി ജഗര്‍നോട്ട് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം നേരത്തേ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെ ലഭ്യമായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുസ്തകത്തിന്റെ വില്‍പന ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതെ സമയം രാംദേവുമായി ബന്ധപ്പെട്ട ചില മരണങ്ങളുടെ പിന്നാമ്പുറങ്ങള്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന പുസ്തകം വിപണിയില്‍ തുടരുന്നത് രാംദേവിനും പതഞ്ജലിക്കും വലിയ തിരിച്ചടിയാണെന്ന തിരിച്ചറിവാണ് പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കാന്‍ കാരണമായത് എന്നും പ്രചാരണമുണ്ട്.

എന്നാല്‍ പുസ്തകം വായിച്ച തന്റെ ആരാധകരാണ് വിളിച്ച് വിഷയത്തിന്റെ ഗൗരവം അറിയിച്ചതെന്ന് രാംദേവ് പറയുന്നു.

തെളിവുകളോ മറ്റ് സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യമാണ് പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിന് വില്‍പ്പന കൂടാന്‍വേണ്ടി മാത്രമാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. വിവാദവിഷയങ്ങള്‍ മാത്രമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. പുസ്തകത്തില്‍ നിറയെ അസത്യമാണ്. എന്നിങ്ങനെയുള്ള വാദങ്ങളാണ് പുസ്തകം നിരോധിക്കാനുള്ള ഹര്‍ജിയില്‍ ബാബാ രാംദേവ് പറയുന്നത്.

ഉത്തരവ് മരവിപ്പിക്കാന്‍ ഉയര്‍ന്ന കോടതിയെ സമീപിക്കും. എന്നാല്‍, പുസ്തകത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസാധകര്‍ പറഞ്ഞു. പ്രസാധകരുടേയോ ഗ്രന്ഥകാരിയുടേയോ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും പ്രസാധകര്‍ പരാതിപ്പെടുന്നു.

ബാബ രാംദേവ്, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍, സഹായികള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടേതടക്കം 50 അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് അഭിമുഖങ്ങളും ലേഖനങ്ങളും പൊലീസ് റിപ്പോര്‍ട്ടുകളും വിവരാവകാശ രേഖകളും ലഭ്യമായതെന്ന് വിശദീകരിക്കാനായി പുസ്തകത്തിലെ 25 പേജുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും പ്രസാധകര്‍ പറഞ്ഞു.

രാംദേവിന്റെ കമ്പനി രൂപീകൃതമായ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തെക്കുറിച്ചുള്ള ആശയം തന്നില്‍ ഉണ്ടായതെന്ന് പ്രിയങ്ക പഥക് പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ആദ്യമായി രാംദേവിനെ കണ്ടത്. പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാള്‍ അത്യദ്ധ്വാനവും ഉറച്ച തീരുമാനവും കൊണ്ടു മാത്രം രാജ്യത്തെ ഹീറോയായി മാറിയതിനെക്കുറിച്ചുള്ള കൗതുകമാണ് പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിലുള്ളത് എന്നും പ്രിയങ്ക പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments

error: This Content is already Published.!!