നെഹ്‌റു ട്രോഫി ഗബ്രിയേല്‍ ചുണ്ടന് സ്വന്തം

 നെഹ്‌റു ട്രോഫി ഗബ്രിയേല്‍ ചുണ്ടന് സ്വന്തം
Posted by
Story Dated : August 12, 2017

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കള്‍. എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബാണ് തുഴഞ്ഞത്. ഫോട്ടോഫിനിഷിലാണ് ഗബ്രിയേല്‍ കന്നിക്കിരീടം സ്വന്തമാക്കിയത്. കാരിച്ചാല്‍, പായിപ്പാട്, മഹാദേവികാട്, ഗബ്രിയേല്‍ എന്നീ ചുണ്ടന്‍വള്ളങ്ങളാണ് നെഹ്‌റു ട്രോഫി ഫൈനലില്‍ മത്സരിച്ചത്. തെക്കനോടി വനിതകളുടെ കെട്ടുവള്ള വിഭാഗത്തില്‍ ചെറുതന ശ്രീവല്‍സം ബ്ലോട്ട് ക്ലബ് തുഴഞ്ഞ ചെല്ലിക്കാടന്‍ ഒന്നാമതെത്തി. ചുരുളന്‍വിഭാഗത്തില്‍ യുവജന ബോട്ട് ക്ലബ് തുഴഞ്ഞ കോടിമാത വിജയിച്ചു.

ഇലക്ട്രോണിക് സ്റ്റാര്‍ട്ടിങ് സംവിധാനത്തിന്റെ പ്രശ്‌നം മൂലം ഫൈനല്‍ ഒരുമണിക്കൂറോളം വൈകിയാണ് നടന്നത്.

 

Comments