യേശു ക്രിസ്തുവിന്റെ ജനനം മൂതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിത യാത്രയിലെ ഏടുകള്‍ കോര്‍ത്തിണക്കിയ 'ഫുര്‍ഹോയോ ദംശീഹോ' സാഹിത്യ സംഗീത ശില്‍പം ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ അവതരിപ്പിച്ചു

യേശു ക്രിസ്തുവിന്റെ ജനനം മൂതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിത യാത്രയിലെ ഏടുകള്‍ കോര്‍ത്തിണക്കിയ 'ഫുര്‍ഹോയോ ദംശീഹോ' സാഹിത്യ സംഗീത ശില്‍പം ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ അവതരിപ്പിച്ചു
Posted by
Story Dated : March 18, 2017

ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ എംജിഓസിഎസ്എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഫുര്‍ഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരില്‍ ആരാധനാ സാഹിത്യ സംഗീത ശില്‍പം അവതരിപ്പിച്ചു.

യേശു ക്രിസ്തുവിന്റെ ജനനം മൂതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിത യാത്രയിലെ ഏടുകള്‍ പൗരസ്ത്യ ആരാധനയില്‍ ഉപയോഗിക്കുന്ന ഗീതങ്ങള്‍ കോര്‍ത്തിണക്കി ചലച്ചിത്ര, വീഡിയോ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് സംഗീത ശില്‍പം ഒരുക്കിയത്.

17392041_10212772770058886_1314581290_n

മലയാളം, ഇംഗ്ലീഷ്, സുറിയാനി എന്നീ ഭാഷകളിലാണ് ഗീതങ്ങള്‍ ആലപിച്ചത്. മാര്‍ അപ്രേം, മാര്‍ ബാലായി തുടങ്ങിയ പൗരസ്ത്യ പിതാക്കന്മാരുടെ ഗീതങ്ങള്‍ സുറിയാനിയില്‍ നിന്ന് യശ്ശ ശരീരനായ സഭാകവി സിപി ചാണ്ടി വിവര്‍ത്തനം ചെയ്തവയാണ് ഇന്ന് മലയാളത്തില്‍ ലഭ്യമായ പൗരസ്ത്യ ആരാധനാ ഗീതങ്ങള്‍ മിക്കവയും.

കഴിഞ്ഞ രണ്ടു മാസമായി പരിശീലനം ലഭിച്ച നൂറോളം ഗായക സംഗങ്ങങ്ങലാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്. സാം തോമസാണ് പരിശീലകന്‍. കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ സംഗീതജ്ഞരാണ് മറ്റു വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തത്.

മലങ്കര സഭയില്‍ ഇദം പ്രഥമമായിട്ടാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. വലിയ ജനപങ്കാളിത്തത്തോടെയാണ് ഇന്നലെ ഈ സംഗീത പരിപാടി ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ അരങ്ങേറിയത്.

Comments

error: This Content is already Published.!!