ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി വിവാഹം കഴിച്ചവര്‍ക്കും പുരോഹിതരാകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

 ക്രിസ്ത്യന്‍  പള്ളികളില്‍ ഇനി വിവാഹം കഴിച്ചവര്‍ക്കും പുരോഹിതരാകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Posted by
Story Dated : March 11, 2017

റോം: ക്രിസ്ത്യന്‍ പള്ളികളില്‍ ഇനി വിവാഹം കഴിച്ചവര്‍ക്കും പുരോഹിതരാകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കത്തോലിക്കാ സഭയില്‍ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മാര്‍പാപ്പയെ നയിച്ചത്.

‘സഭയില്‍ പുരോഹിതരില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണ്, അതിനാല്‍ വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കും’ മാര്‍പാപ്പ പറഞ്ഞു. അത് നടപ്പായാല്‍ അവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ ഏതാണെന്നത് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ പുരോഹിതരായിരിക്കുന്നവര്‍ക്ക് വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. നിലവില്‍ കത്തോലിക്കാ സഭയില്‍ വിവാഹിതര്‍ക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകള്‍ നടത്താം.

ക്രിസ്തുവിനെപ്പോലെ പുരോഹിതരും ബ്രഹ്മചാരികളാകണമെന്ന ബൈബിള്‍ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വിലക്കിയിരുന്നതെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍ഗാമികളായ ജോണ്‍പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും വിരുദ്ധമായ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നത്.

Comments

error: This Content is already Published.!!