ട്രെയിനുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം

 ട്രെയിനുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം
Posted by
Story Dated : February 17, 2017

ന്യൂഡല്‍ഹി:എല്ലാ ട്രെയിനുകളിലും ഭക്ഷ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ റെയില്‍വേയുടെ പുതിയ തീരുമാനം. കരാറുകാര്‍ ഭക്ഷണസാധനങ്ങള്‍ക്കു കൂടുതല്‍ തുക ഈടാക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് പുതിയ പദ്ധതി. എല്ലാ കോച്ചുകളിലും പട്ടിക പ്രദര്‍ശിപ്പിക്കും. കോച്ചുകളുടെ വൃത്തി, ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ട്രെയിനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനു നടപ്പാക്കിയ പദ്ധതികള്‍ വന്‍ വിജയമായെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.

Comments

error: This Content is already Published.!!