ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ്; 120 കോടി ഉപയോക്താക്കള്‍ ദിവസവും അക്കൗണ്ടില്‍ സജീവം

 ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ്; 120 കോടി ഉപയോക്താക്കള്‍ ദിവസവും അക്കൗണ്ടില്‍ സജീവം
Posted by
Story Dated : February 2, 2017

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 190 കോടി കഴിഞ്ഞതായി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 65 ദശലക്ഷം ചെറുകിട കമ്പനികള്‍ ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഫേസ്ബുക്ക് വഴിയാണെന്നും സുക്കര്‍ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു. വീഡിയോകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കൊണ്ട് മുന്നോട്ട് പോവും. 15 കോടി ആളുകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ഉപയോഗിക്കുന്നുണ്ട്. മെസഞ്ചറില്‍ പുതിയ ക്യാമറ കൊണ്ടുവന്നു. ഫേസ്ബുക്കില്‍ ഉടന്‍ ആരംഭിക്കും.

10 വര്‍ഷത്തെ റോഡ് മാപ്പും പോസ്റ്റിനോടൊപ്പം സുക്കര്‍ബര്‍ഗ് ചേര്‍ത്തിട്ടുണ്ട്. റോഡ്മാപ്പ് പ്രകാരം 120 കോടി ആളുകള്‍ വാട്‌സാപ്പില്‍ സജീവമാണ്. 100 കോടി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അഞ്ച് കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഉപയോഗിക്കുന്നതായും സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. 50 ലക്ഷത്തിലധികം വിര്‍ച്ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ ഫേസ്ബുക്ക് ഇതുവരെ വിറ്റഴിച്ചതായും പറയുന്നു.

Comments