വിദ്യാര്‍ത്ഥി സംഘടനകളുടെ ആക്രമണം; സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

 വിദ്യാര്‍ത്ഥി സംഘടനകളുടെ ആക്രമണം; സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍
Posted by
Story Dated : January 11, 2017

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷനു കീഴിലെ 120 കോളജുകളാണ് അടച്ചിടുക.

നേരത്തെ കൊച്ചിയിലെ സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫിസ് കെഎസ്യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

അതേസമയം, സ്വാശ്രയ കോളജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായി. സാങ്കേതിക സര്‍വകലാശാലയുടേതാണ് തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ആളെ നിയമിക്കാനാണ് തീരുമാനം. കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിനും പുതിയ മാനദണ്ഡമായി. സര്‍വകലാശാല പ്രതിനിധികള്‍ കോളജ് സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികളും നിര്‍ദേശങ്ങളും പരിഗണിക്കും.

Comments

error: This Content is already Published.!!