ദുബായിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹം പിഴ

 ദുബായിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹം പിഴ
Posted by
Story Dated : May 19, 2017

ദുബായ് : പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരില്‍നിന്നു പിഴ ഈടാക്കുമെന്നു ദുബായ് മുനിസിപ്പാലിറ്റി. ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി 700 ബോധവല്‍ക്കരണ ബോര്‍ഡുകള്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് വകുപ്പ് സ്ഥാപിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കു 500 ദിര്‍ഹമാണു പിഴ. എന്നാല്‍ രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ പിഴ ഇരട്ടിയാണ്.

വൃത്തിയായും സുസ്ഥിരമായും എമിറേറ്റ് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നു വൈവിധ്യമാര്‍ന്ന സംസ്‌കാരത്തില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു താമസക്കാരാണു ദുബായിലുള്ളത്. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നതു സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനാണു ബോധവല്‍ക്കരണ നടപടികള്‍. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്. മുനിസിപ്പാലിറ്റിയുടെ ഹാവ് യുവര്‍ സേ എന്ന പദ്ധതിയുടെ ഭാഗമായി അഹമ്മദ് അല്‍ സമ്മാക് എന്നയാളാണു നിര്‍ദേശം നല്‍കിയത്.

Comments