ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് എന്ന ലോക റെക്കോര്‍ഡ് ദുബായിക്ക്

 ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് എന്ന ലോക റെക്കോര്‍ഡ് ദുബായിക്ക്
Posted by
Story Dated : March 27, 2017

ദുബായ് : ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് എന്ന ലോക റെക്കോര്‍ഡ് ദുബായിക്ക്. ദുബായ് പൊലിസിന്റെ കാര്‍ ശേഖരത്തിലേക്ക് ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണ്‍ന്റെ ആഗമനത്തോട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. 16 സിലിണ്ടര്‍ എന്‍ജിന് 1000 ഹോര്‍സ്പവര്‍ ഉത്പാദിപ്പിക്കുന്ന ബുഗാഡി 2.5 സെക്കന്റെുകള്‍ക്കുള്ളില്‍ 97 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഏപ്രിലിലാണ് ദുബായ് പോലിസ് ബുഗാഡി വെയറോണ്‍ സ്വന്തമാക്കുന്നത്. ലോകത്ത് ഏറ്റവും വേഗമേറിയ വാഹനം ഹെന്നസി വെനം ജിടി ആണെങ്കിലും ലോകത്ത് എവിടെയും ഈ വാഹനം പോലിസ് കാറായി ഉപയോഗിക്കാറില്ല. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ ഉപരി വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പോലിസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപാതകളിലും ആഡംബര കാറുകളില്‍ പൊലിസ് ഉണ്ടാകും.

വിനോദ സഞ്ചരികളെ ആകര്‍ഷിക്കുന്നതില്‍ ഈ കാറുകള്‍ വിജയം കണ്ടിട്ടുണ്ടെന്നു തന്നെയാണ് ദുബായ് പോലിസ് മേധാവി സെയ്ഫ് സുല്‍താന്‍ ഷംസിയുടെ അവകാശവാദം.പോലിസ് എമര്‍ജന്‍സി നമ്പറായ 999 ലേക്ക് പലരും വിളിക്കുകയും, കാര്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ടെന്നാണ് സുല്‍താന്‍ ഷംസി പറയുന്നത്.

Comments