ഡോ. ബിജുവിന്റെ 'സൗണ്ട് ഓഫ് സൈലന്‍സ് ' മൊണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍

 ഡോ. ബിജുവിന്റെ 'സൗണ്ട് ഓഫ് സൈലന്‍സ് ' മൊണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍
Posted by
Story Dated : August 12, 2017

കൊച്ചി:ഡോ.ബിജു ആദ്യമായി മറ്റൊരു ഭാഷയില്‍ സംവിധാനം ചെയ്ത ചിത്രം വിഖ്യാതമായ മൊണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രമാണ് 41ാമത് മൊണ്‍ട്രിയല്‍ ഫെസ്റ്റിവലില്‍ വേള്‍ഡ് ഗ്രേറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് ചലച്ചിത്രമേള. മൂന്നാം തവണ സ്വന്തം ചിത്രവുമായ മൊണ്‍ട്രിയല്‍ മേളയിലെത്താനാകുന്നതിന്റെ സന്തോഷത്തിലാണെന്ന് ഡോ.ബിജു.

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ മൊണ്‍ട്രിയലില്‍ ആയിരുന്നു. കാട് പൂക്കുന്ന നേരവും ആദ്യം പ്രദര്‍ശിപ്പിച്ചത് ഈ മേളയിലാണ്. കസാഖിസ്ഥാനിലെ യൂറേഷ്യ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

Comments