ഈ ഓട്ടോ ഡ്രൈവര്‍ക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്: തൃശ്ശൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്

ഈ ഓട്ടോ ഡ്രൈവര്‍ക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്: തൃശ്ശൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്
Posted by
Story Dated : August 12, 2017

തൃശൂര്‍: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തൃശൂരിലെ ഓട്ടോ ഡ്രൈവര്‍ എംഎസ് ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ് ബിരുദം. കേരളത്തില്‍ നിന്നുള്ള സംഘം നോമിനേറ്റ് ചെയ്തതിനെതുടര്‍ന്ന് ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി പ്രതിനിധികളാണ് ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ് ബിരുദം നല്‍കിയത്. 30 രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളെയാണ് ഇക്കുറി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

സാമൂഹിക സേവനം, അനീതിക്കെതിരെയുള്ള പ്രവര്‍ത്തനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഡോക്ടറേറ്റ് ബിരുദം നേടിക്കൊടുത്തത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചതിലൂടെയാണ് ബാലസുബ്രഹ്മണ്യന്‍ ശ്രദ്ധേയനായത്. തന്റെ ഒരുക്കൂട്ടം സുഹൃത്തുക്കളാണ് ഈ ബിരുദം തനിക്ക് നേടാന്‍ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസ്. കൃഷ്ണയ്യരുടെയും പാര്‍വതിയമ്മയുടെയും മകനാണ് ബാലസുബ്രഹ്മണ്യന്‍.

Comments