വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരേ വോട്ടു ചെയ്യുമെന്ന് ഡിഎംകെ നേതൃത്വം

വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരേ വോട്ടു ചെയ്യുമെന്ന് ഡിഎംകെ നേതൃത്വം
Posted by
Story Dated : February 17, 2017

ചെന്നൈ: തമിഴ്‌നാട് മന്ത്രി സഭയിലേക്ക് ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരേ വോട്ടു ചെയ്യുമെന്ന് ഡിഎംകെ നേതൃത്വം. പളനിസ്വാമി സര്‍ക്കാരിനെതിരായാണ് തങ്ങള്‍ വോട്ടു ചെയ്യുകയെന്ന് എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസും പളനിസാമിക്കെതിരായാണ് വോട്ട് ചെയ്യുക.

അതിനിടെ രഹസ്യ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം പക്ഷം സ്പീക്കറെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. വോട്ടെടുപ്പ് പരസ്യമായിരിക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. രഹസ്യ വോട്ടെടുപ്പിനെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് സ്റ്റാലിനും പറഞ്ഞു. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരും പളനിസാമിക്കെതിരേ വോട്ട് ചെയ്യും. 89 എംഎല്‍എമാരാണ് ഡിഎംകെയ്ക്കുള്ളത്.

വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കൊട്ടിയനെ സഭാ നേതാവായി നേരത്തേ തെരഞ്ഞെടുത്തിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ സ്ഥാനം പനീര്‍ശെല്‍വത്തിനായിരുന്നു. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ നടപടിയെ സെങ്കൊട്ടിയ തള്ളിക്കളഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം സെക്രട്ടറിക്കു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Comments