നിവിന്‍ പോളിയെ നായകനാക്കി താന്‍ തല്‍ക്കാലം സിനിമയെടുക്കില്ലെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്

നിവിന്‍ പോളിയെ നായകനാക്കി താന്‍ തല്‍ക്കാലം സിനിമയെടുക്കില്ലെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്
Posted by
Story Dated : January 11, 2017

നിവിന്‍ പോളിയെ നായകനാക്കി താന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വ്യക്തമാക്കി. ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നാണ് മാര്‍ട്ടിന്‍ ചോദിയ്ക്കുന്നത്. അടുത്ത ചിത്രത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ല എന്നാണ് മാര്‍ട്ടിന്റെ പ്രതികരണം.

മമ്മൂട്ടിയെ നാകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം എബിസിഡി, ചാര്‍ലി എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തു. 2015 ല്‍ മലയാളം കണ്ട മികച്ച വിജയമായിരുന്നു ചാര്‍ലി എന്ന ചിത്രത്തിന്റേത്. ചാര്‍ലിയിലൂടെ മാര്‍ട്ടിന്‍ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരവും പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തത് ചാര്‍ലിയാണ്. മികച്ച ഛായാഗ്രാഹണം, കലാ സംവിധാനം, തിരക്കഥ, സൗണ്ട് മിക്‌സിങ് തുടങ്ങിയ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കി.

അതേ സമയം തമിഴിലും മലയാളത്തിലുമായി ഇപ്പോള്‍ തിരക്കിലാണ് നിവിന്‍ പോളി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവാണ് നിവിന്റെ അടുത്ത റിലീസിങ് ചിത്രം. അതിന് ശേഷം പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ചെയ്യും. സണ്ട മാരിയ എന്ന തമിഴ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി നിവിന്‍ അഭിനയിക്കുന്നത്. അതിന് ശേഷം ഗീതുമോഹന്‍ദാസിന്റെ മുത്തോന്‍ എന്ന ചിത്രവും നിവിന്റെതായി അനൗണ്‍സ് ചെയ്തിട്ടുണ്ട്.

Comments

error: This Content is already Published.!!