ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്ന്: പോലീസുകാരെയും പൊട്ടിച്ചിരിപ്പിച്ച് കസ്റ്റഡിയില്‍ ദിലീപിന്റെ തമാശ പ്രകടനങ്ങള്‍

ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്ന്:   പോലീസുകാരെയും പൊട്ടിച്ചിരിപ്പിച്ച്  കസ്റ്റഡിയില്‍ ദിലീപിന്റെ തമാശ പ്രകടനങ്ങള്‍
Posted by
Story Dated : July 15, 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ആദ്യ ദിവസം തകര്‍ന്നുപോയ ദിലീപിനെ അല്ല ഇപ്പോള്‍ കാണുന്നത്. കണ്ണുകളിലും നടപ്പിലും വലിയ ആത്മവിശ്വാസം. കൂകി വിളിക്കുന്നവരെ കൈ വീശി കാട്ടിയും പോലീസുകാരുടെ തോളത്ത് കൈയിട്ടും ദിലീപ് ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ചോദ്യം ചെയ്യുന്ന പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മറ്റു പോലീസുകാരുമായി തമാശ പങ്കിടലാണ് ദിലീപിന്റെ ജോലി.

കഴിഞ്ഞദിവസം ദിലീപ് പറഞ്ഞ കോമഡി കേട്ട് കാവല്‍ നിന്ന പോലീസുകാര്‍ പോലും ചിരിച്ചുപോയെന്നാണ് വാര്‍ത്ത. ‘ഷൂട്ടിംഗിന് തുടര്‍ച്ചയായി പോകുമ്പോള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന്. എന്നാല്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്നാണ് ഈ തമാശയാണ് പോലീസുകാരെ പോലും ചിരിപ്പിച്ചത്. അതേസമയം,ഇനിയും വ്യക്തമായ മറുപടികള്‍ ദിലീപില്‍നിന്നും ലഭിക്കാത്തത് പൊലീസിന് തലവേദന ആയിരിക്കുകയാണ്.

ചോദ്യങ്ങള്‍ക്കെല്ലാം പരിഹാസ രൂപേണയാണ് ദിലീപിന്റെ മറുപടി. താരത്തോട് കാണിക്കുന്ന യാതൊരുവിധ അടുപ്പമോ പരിഗണനയോ ദിലീപിനോട് കാണിക്കരുതെന്ന് ഉന്നതോദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സാധാരണക്കാരനാണ് പ്രതി എങ്കില്‍ പോലീസുകാരുടെ ‘കൈച്ചൂട്’പണ്ടേ അറിഞ്ഞുകാണും. പക്ഷേ ‘ജനപ്രിയ’ താരമായതിനാല്‍ പോലീസ് കൈവച്ചിട്ടില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതു തന്നെയേ പറയാനുള്ളൂവെന്നുമാണ് താരം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

Comments