മലയാളം ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി

  മലയാളം ക്രിമിനല്‍ എന്ന്  വിശേഷിപ്പിച്ച ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി
Posted by
Story Dated : July 17, 2017

കൊച്ചി: നടന്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍( www.dileeponline.com ) എന്ന സൈറ്റാണ് ഇന്നലെ മുതല്‍ അപ്രത്യക്ഷമായത്. ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വെബ്‌സെറ്റ് അപ്രത്യക്ഷമായത്. ‘വെല്‍കം ടു സെന്‍ട്രല്‍’ ജയില്‍ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു.

Comments