ടൊവീനോ തോമസിനെ നായകനാക്കി ധനുഷ് നിര്‍മ്മാതാവായി മലയാളത്തിലേക്ക്

ടൊവീനോ തോമസിനെ നായകനാക്കി ധനുഷ് നിര്‍മ്മാതാവായി മലയാളത്തിലേക്ക്
Posted by
Story Dated : March 19, 2017

തെന്നിന്ത്യന്‍ യുവ സൂപ്പര്‍താരം ധനുഷ് വീണ്ടും മലയാള സിനിമാ രംഗത്തേക്ക് എത്തുന്നു. ഇത്തവണ അഭിനയിക്കാനല്ല, മറിച്ച് സിനിമ നിര്‍മിക്കാനാണ് ധനുഷ് എത്തുന്നത്. മൃത്യുഞ്ജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുണ്‍ ഒരുക്കുന്ന ചിത്രത്തില്‍, ടൊവീനോ തോമസ് നായകനാകും എന്നാണ് അറിയുന്നത്.

ദേശീയ പുരസ്‌കാരം വരെ ലഭിച്ച ‘വിസാരണൈ’, ‘കാക്ക മുട്ടയ്’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധപിടിച്ച് പറ്റിയ താരം, ഈ കഥയുടെ ഉള്ളടക്കം ഇഷ്ടപ്പെട്ടതിനാലാണ് മലയാളത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴിലാണ് നിര്‍മ്മാണം. മുംബൈയില്‍ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം നിര്‍മാണം ഏറ്റെടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍പാണ്ടി എന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യാനൊരുങ്ങി നില്‍ക്കുകയാണ്. ഇതിന് മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധനുഷ് എത്തിയിരുന്നു. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 വാണ് ധനുഷ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Comments

error: This Content is already Published.!!