ഒരു മനുഷ്യന് എങ്ങനെ ഇതുപോലെയൊക്കെ സാധിക്കുന്നു മോഹാന്‍ലാലിനെക്കുറിച്ച് ധനുഷ് പറയുന്നു

ഒരു മനുഷ്യന് എങ്ങനെ ഇതുപോലെയൊക്കെ സാധിക്കുന്നു മോഹാന്‍ലാലിനെക്കുറിച്ച് ധനുഷ് പറയുന്നു
Posted by
Story Dated : August 12, 2017

ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളും സംവിധായകരും മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും അഭിനിയ രീതിയേക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍ താരവും ദേശീയ പുരസ്‌കാര ജേതാവുമായ ധനുഷ് മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

ക്യമാറയെ മറന്നു കൊണ്ട് അഭിനയിക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു എന്നാണ് ധനുഷ് ചോദിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയം അത്തരത്തിലുള്ളതാണെന്ന് ധനുഷ് പറയുന്നു.

മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ട സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് താന്‍ സര്‍വ്വം മറന്ന് പോയെന്നും താരം പറഞ്ഞു.

അഭിനയിക്കുകയല്ല മോഹന്‍ലാല്‍ ചെയ്യുന്നത്. സ്വാഭാവികമായി പെരുമാറുകയാണ്. അത് അദ്ദേഹത്തിന് മാത്രം സാധിക്കുന്നതാണ്. താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്നും ധനുഷ് പറയുന്നു.

 

Comments