ടിസിഎസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി

 ടിസിഎസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി
Posted by
Story Dated : December 14, 2016

മുംബൈ: അഭിപ്രായ വ്യത്യാസങ്ങളും പരസ്പര ആരോപണങ്ങള്‍ക്കും ഒടുവില്‍ രത്തന്‍ ടാറ്റ ടിസിഎസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി.

രാജ്യത്തെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ടിസിഎസിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് അദ്ദേഹത്തിന്റെ കരിയറിലെ കറുത്തദിനം തന്നെയായി വിലയിരുത്തപ്പെടുന്നു.

മിസ്ത്രിയുടെ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ടിസിഎസിന്റെ 93 ശതമാനം ഓഹരി ഉടമകളും മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

എന്നാല്‍ ടാറ്റ സണ്‍സിന് 73 ശതമാനം ഓഹരിയുള്ള കമ്പനിയുടെ തീരുമാനം ഏകപക്ഷീയമാണെന്നാണ് മിസ്ത്രി ആരോപിക്കുന്നത്.

Comments