ലോകകപ്പ് യോഗ്യതാ മത്സരം: വനിതാ ക്രിക്കറ്റ് ടീമിനെ മിഥാലി രാജ് നയിക്കും

ലോകകപ്പ് യോഗ്യതാ മത്സരം: വനിതാ ക്രിക്കറ്റ് ടീമിനെ മിഥാലി രാജ് നയിക്കും
Posted by
Story Dated : January 4, 2017

ന്യൂഡല്‍ഹി: വനിത ക്രിക്കറ്റ് ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ മിഥാലി രാജ് നയിക്കും. ഫെബ്രുവരി മൂന്നു മുതല്‍ 21 വരെ കൊളംബോയിലാണ് യോഗ്യത മത്സരങ്ങള്‍.

കഴിഞ്ഞ ഏഷ്യ കപ്പ് ട്വന്റി20യില്‍ കളിച്ച താരങ്ങളെ നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ബിഗ്ബാഷ് ലീഗില്‍ കളിക്കുന്ന ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദന എന്നിവരും ടീമിലുണ്ട്. യോഗ്യത റൗണ്ടില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, സിംബാബ്‌വെ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ബംഗ്ലാദേശ്, പാപ്‌വന്യൂഗിനി എന്നിവര്‍ ഗ്രൂപ് ‘ബി’യിലും.

ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ സൂപ്പര്‍സിക്‌സിലേക്ക് യോഗ്യത നേടും. ജൂണ്‍ 26 മുതല്‍ ജൂലൈ 23 വരെ ഇംഗ്ലണ്ടിലാണ് ലോകകപ്പ് മത്സരം.

Comments