ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
Posted by
Story Dated : July 17, 2017

ചാലക്കുടി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.

ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലാണ് ശുപാര്‍ശ നല്‍കിയത്.2014ലെ യുഡിഎഫ് സമിതിയുടെ ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ ടൗണ്‍ ഹാള്‍ നിര്‍മാണത്തിന് ദിലീപ് സംഭാവന ചെയ്തു. ഇത് കൂടാതെ 20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു.

Comments

error: This Content is already Published.!!